KeralaLatest NewsIndia

കേരള പോലീസിന്റെ ഇ- കർഫ്യു പാസ് വെബ്‌സൈറ്റിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ

കേരള പോലീസിൽ ഇതെല്ലാം വളരെ നന്നായി ചെയ്യാനും സോഫ്റ്റ്‌വെയർ അപ്പ്ലിക്കേഷൻ തുടങ്ങിയവ നിർമിക്കാനും കഴിവുള്ള ഒട്ടനവധി ഓഫീസർമാർ ഉണ്ട്.

തിരുവനന്തപുരം: കേരള പോലീസിന്റെ ഇ കർഫ്യു പാസ് വെബ്‌സൈറ്റിന് എതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. പാസ് ഡെവലപ്പ് ചെയ്യുന്ന ഇത്രയും സിമ്പിൾ ആയ ഒരു കാര്യത്തിന് എന്തിനാണ് ഒരു നെതെര്ലാന്ഡ് കമ്പനിയുമായി സഹകരണം എന്ന് അദ്ദേഹം ചോദിക്കുന്നു. കേരള പോലീസിൽ ഇതെല്ലാം വളരെ നന്നായി ചെയ്യാനും സോഫ്റ്റ്‌വെയർ അപ്പ്ലിക്കേഷൻ തുടങ്ങിയവ നിർമിക്കാനും കഴിവുള്ള ഒട്ടനവധി ഓഫീസർമാർ ഉണ്ട്.

അവരെ ഒന്നും ഉപയോഗപ്പെടുത്താതെ ഒരു നെതെര്ലാന്ഡ് കമ്പനിയുമായി എന്തിനാണ് ഇങ്ങനെയൊരു സഹകരണം എന്നാണു അദ്ദേഹത്തിന്റെ സംശയം. ഡാറ്റ ചോർച്ചയും കച്ചവടവും ചർച്ചയായ ഈ സാഹചര്യത്തിൽ ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് ആഭ്യന്തര വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നു അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

 

നിങ്ങൾക്ക് ഇ കർഫ്യുവിന്റെ വെബ്സൈറ്റിന്റെ ഏറ്റവും താഴെ പോയി നോക്കിയാൽ “Powered By Bridge Global ” എന്ന് വ്യക്തമായി കാണാൻ സാധിക്കും. ബ്രിഡ്ജ് ഗ്ലോബൽ ആണ് ഇത് മേൽനോട്ടം വഹിക്കുന്നത് എങ്കിൽ ഇതുവരെ പാസ് എടുത്തവർ നൽകിയ വിവരങ്ങൾ എല്ലാം അവരുടെ കൈവശം ഇപ്പോൾത്തന്നെ എത്തിക്കാണില്ലേ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button