
പനാജി: കൊറോണയെ തുരത്തി ഗോവ. ഗോവയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന അവസാനയാളും രോഗം ഭേദമായി ആശുപത്രി വിട്ടു. ഏപ്രില്‍ മൂന്നിന് ശേഷം സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ലെന്ന് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അറിയിച്ചു. സംസ്ഥാനത്തിന് ഇത് സംതൃപ്തിയുടെയും ആശ്വാസത്തിന്റെയും സമയമാണെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ നേട്ടത്തിന്റെ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമാണ്. ഏഴ് കൊവിഡ് പോസ്റ്റീവ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പിന്നെ രോഗം പടരാതെ കാത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും; നാല് ജില്ലകളിൽ മേയ് മൂന്ന് വരെ അടഞ്ഞുകിടക്കും
അതേസമയം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 15,712 ആയി. 12,974 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2,230 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
Post Your Comments