Latest NewsKeralaNews

കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും; നാല് ജില്ലകളിൽ മേയ് മൂന്ന് വരെ അടഞ്ഞുകിടക്കും

കൊച്ചി: ഒരു മാസമായി നിശ്ചലമായ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളായ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ കോടതികളാണ് പ്രവർത്തനം ആരംഭിക്കുന്നത്. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.

Read also: ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ഭാഗിക ഇളവ്; ചില ജില്ലകളില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദം

അതേസമയം റെഡ് സോണായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ മേയ് മൂന്നിന് ശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കുകയുള്ളു. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നതെന്ന് ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു. സുപ്രീം കോടതിയുടെയും, സംസ്ഥാന സർക്കാറിൻ്റെയുo മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button