KeralaLatest NewsNews

മാസ്​ക്​ ധരിക്കാത്തതിനാൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ്​ കൊലപ്പെടുത്തി

കൊല്‍ക്കത്ത: മാസ്​ക്​ ധരിക്കാത്തതിനാൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ്​ കൊലപ്പെടുത്തി. വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ മകന്‍ മാസ്​ക്​ ധരിക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആണ് മകനെ പിതാവ്​ കൊലപ്പെടുത്തിയത്. വടക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ചയാണ് സംഭവം. 78കാരനായ ബന്‍ഷിധര്‍ മല്ലിക് ആണ്​ മകന്‍ സിര്‍ഷെന്ദു മല്ലിക്കിനെ(45) തുണി ഉപയോഗിച്ച്‌​ ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്തിയത്​.

കൊലപാതകത്തെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ​ ഇയാള്‍ ശ്യാംപുകുര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് രജിസ്​റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ബന്‍ഷിധര്‍ മല്ലികും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഇരുവരും സ്ഥിരമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും പൊലീസ്​ പറയുന്നു. ഇടക്കിടെ വീട്ടില്‍ നിന്ന്​ പുറത്തേക്ക്​ ഇറങ്ങി പോകുന്ന മകനോട്​ പിതാവ്​ മാസ്​ക്​ ധരിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇത്​ അനുസരിക്കാന്‍ മകന്‍ തയാറല്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button