ന്യൂഡല്‍ഹി: കോവിഡ് , രാജ്യത്തെ വൈറസ് ബാധിതരുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കൊവിഡ് കേസുകള്‍ ഒന്നുംറിപ്പോര്ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പുതുച്ചേരിയിലെ മാഹിയിലും കര്‍ണാടകയിലെ കുടകിലും കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ ചികിത്സയിലുണ്ടായിരുന്ന 2231 പേര് രോഗമുക്തി നേടി. ഇത് രാജ്യത്തെ ആകെ കേസുകളുടെ 14.19 ശതമാനം വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാവുന്ന മേയ് 3 വരെ അടഞ്ഞു തന്നെ കിടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് ബാധിതര്‍ അധികമായുളള ഹോട്ട്സ്പോട്ടുകളില്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ ഏപ്രില്‍ 20ന് ശേഷവും ഒരു ഇളവും അനുവദിക്കില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments