Latest NewsNewsEntertainment

മലയാളത്തിൻ്റെ അഭിമാനം, നടനവിസ്മയം അച്ഛനെ വിളിച്ച് സംസാരിച്ചു; ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും…. മറക്കില്ല ലാലേട്ടാ; വികാരനിർഭരമായ കുറിപ്പുമായി നടൻ

സൂപ്പർതാരം മോഹൻലാലിൽ നിന്നും തന്നെ തേടിയെത്തിയ ഒരു ഫോൺകൊളിനെക്കുറിച്ച് തുറന്നുപറയുകയാണ് സന്തോഷ് കീഴാറ്റൂർ, താന്‍ ഇടയ്ക്ക് പറഞ്ഞിരുന്ന ചില കാര്യങ്ങള്‍‌ പോലും ഓര്‍മ്മയില്‍ നിന്നെടുത്തു ചോദിച്ചപ്പോള്‍ അത്ഭുതപ്പെട്ടെന്നും ഇന്നത്തെ സന്ധ്യ മറക്കാന്‍ പറ്റില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കിൽ കുറിക്കുന്നു.

മലയാളത്തിൻ്റെ അഭിമാനം, നടനവിസ്മയം #പത്മഭൂഷൺമോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട #ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്യോഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു. എന്താ പറയാ…… സന്തോഷം അടക്കാൻ പറ്റുന്നില്ല………..മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ.ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു… ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപ്പരം സന്തോഷം എന്താ വേണ്ടതെന്നും താരം കുറിച്ചു.

സഹപ്രവർത്തകരോടുള്ള കരുതൽ………………………………………………… ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ.. നമ്മളീ കാലത്തെ അതിജീവിക്കും..
മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും

shortlink

Related Articles

Post Your Comments

Related Articles


Back to top button