ജയ്പൂര്‍: രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ പിടിയിൽ. ഖാസി മൊഹല്ലയില്‍ ആണ് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവം അരങ്ങേറിയത്. പോലീസുകാരെ ആക്രമിച്ചതിന് പിന്നില്‍ പ്രദേശവാസികള്‍ തന്നെയാണെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.
പ്രദേശവാസികളായ ഖലീല്‍, ഫറാസ്, സാനു, ഖാലിദ്, ഷാഫിര്‍ഹമാന്‍, അമന്ദ്, മിയാന്‍, ഷഹസാദ് എന്നിവരെയാണ് അറസ്റ്റിലായത്. പ്രദേശത്ത് താമസിക്കുന്ന 12 ലധികം ആളുകളെ പോലീസ് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കസ്റ്റഡിയില്‍ എടുത്തവരെയെല്ലാം നിലവില്‍ ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.
ALSO READ: സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുന്നു; പഠനം പറയുന്നത്
കഴിഞ്ഞ ദിവസം ചിലര്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്രോളിംഗിനായാണ് ഉദ്യോഗസ്ഥര്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഖാസി മൊഹല്ലയില്‍ എത്തിയത്. വാഹനത്തില്‍ നിന്നിറങ്ങി പരിശോധന ആരംഭിച്ച ഉടനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ പരിക്ക് സാരമുള്ളതാണ്.
Post Your Comments