Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNewsIndia

കൊറോണ കാലത്തുമില്ല തെല്ല് കരുണ; വാടക ഉടൻ നൽകിയില്ലെങ്കിൽ പഠനസാമ​ഗ്രികൾ കൂട്ടിയിട്ട് നശിപ്പിക്കും, വീട്ടുടമസ്ഥരുടെ ഭീഷണിയിൽ മനംനൊന്ത് മലയാളി വിദ്യാർത്ഥികൾ

ദില്ലി; ദില്ലി സർവ്വകലാശാലയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ വീട്ടുടമകൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി രൂക്ഷമായി, വീട്ടുടമസ്ഥർ നാട്ടിലേക്ക് മടങ്ങിയ കുട്ടികളെ ഫോണിൽ വിളിച്ചാണ് നിരന്തരം ഭീഷണി ഉയർത്തുന്നത്.

കൊറോണ കാരണം നാട്ടിലേക്ക് ജീവഭയം കൊണ്ട് മടങ്ങിയ വിദ്യാർഥികളെ നിരന്തരം ഫോണിൽ വിളിച്ചാണ് ഭീഷണൻി ഉയർത്തുന്നത്. തരാനുള്ള വീട്ടുവാടക എത്രയും വേ​ഗം തന്നില്ലെങ്കിൽ പഠന സാമ​ഗ്രികൾ കൂട്ടിയിട്ട് നശിപ്പിക്കുമെന്ന ഭീഷണിയാണിവർ മുഴക്കുന്നതെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

അൽപ്പമെങ്കിലും സാവകാശം നൽകണമെന്നുള്ള അഭ്യർഥനകൾസ ഇവരാരും ചെവിക്കൊള്ളുന്നില്ലെന്നും അതിനാൽ കേരള മുഖ്യമന്ത്രിക്കും ദില്ലി മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയെന്ന് വിദ്യാർഥി സംഘടനകൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button