ദുബായ് : യുഎഇയിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് വെള്ളിയാഴ്ച മരിച്ചു. അറബ് പൗരന്മാരാണ് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ച ഇരുവർക്കും വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉണ്ടായിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, ഇതോടെ രാജ്യത്തെ മരിച്ചവരുടെ എണ്ണം 37ആയെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
بعد إجراء أكثر من 24 ألف فحص ضمن خطط توسيع نطاق الفحوصات، وزارة الصحة تكشف عن 477 إصابة جديدة بفيروس #كورونا المستجد، وتعلن عن 93 حالة شفاء وحالتي وفاة. pic.twitter.com/FuzJpCP7QO
— NCEMA UAE (@NCEMAUAE) April 17, 2020
After conducting more than 24,000 tests, as part of the plans to expand the scope of the tests, the Ministry of Health registers 477 new cases of the #Coronavirus, and announces 93 recoveries and two death cases. pic.twitter.com/tydl25ToSC
— NCEMA UAE (@NCEMAUAE) April 17, 2020
The Ministry of Health and Prevention expressed its sincere condolences to the families of two GCC nationals who tested positive for COVID-19 and died due to complications. This brings total death toll to 37.
— UAEGOV (@UAEmediaoffice) April 17, 2020
അതേസമയം, 477പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 6302ലെത്തി. 24,000 ത്തിലധികം പരിശോധനകൾ നടത്തിയാണ് പുതിയ വൈറസ് ബാധിതരെ കണ്ടെത്തിയത്. 93പേർ കൂടി സുഖം പ്രാപിച്ചതോടെ അകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1188ലെത്തി.
കുവൈറ്റിൽ രണ്ട് പേര്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 58 വയസ്സുള്ള കുവൈറ്റിയും 69 കാരനായ ഇറാനിയൻ പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നുവെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. 134 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ 1658. . ചികിത്സയിലുണ്ടായിരുന്ന 33 പേർ കൂടി സുഖം പ്രാപിച്ചതോടെ ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 258 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ ഇന്ത്യക്കാരാണ്. ഇതോടെ കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 924 ആയി. പുതിയ രോഗികളിൽ 63 ഇന്ത്യക്കാർ ഉൾപ്പെടെ 126 പേർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 5 പേർക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.
Also read : : ലോക്ക് ഡൗണിനിടയില്‍, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ കണ്ടെത്താന്‍ ഇനി ഗൂഗിള്‍പേ സഹായിക്കും : പുതിയ ഫീച്ചറിങ്ങനെ
സൗദിയിൽ 762പേർക്ക് കൂടി വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ അകെ രോഗികളുടെ എണ്ണം 7142ലെത്തി. ഇതിൽ 6006 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 74 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു 59പേർ സുഖം പ്രാപിച്ചതോടെ, ആകെ രോഗം ഭേദമായവരുടെ എണ്ണം 1049. നാല് പേർ കൂടി മരണപെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87 ആയി. സ്വദേശികളും വിദേശികളുമായി നാലുപേരാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. ജിദ്ദയില്‍ രണ്ടും മക്കയിലും തബൂക്കിലും ഒരാൾ വീതമാണ് മരിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് മക്കയിലാണ്,325പേർക്ക് രോഗം ബാധിച്ചു.
ഖത്തറിൽ ആശങ്കാജനകമായി കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു. 560 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,663ലെത്തി. 4,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 464 ആയി. 24 മണിക്കൂറില്‍ 1,947 പേരാണ് പരിശോധന നടത്തിയതോടേ ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 58,328. ആകെ മരണ സംഖ്യ ഏഴ്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഭൂരിഭാഗം പേരും. പ്രവാസികളിലും സ്വദേശികളും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയവരെ ഐസലേഷനിലേക്ക് മാറ്റി. രാജ്യത്തെ മുഴുവന്‍ പേരും മുന്‍കരുതല്‍ പാലിക്കണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും . വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
Post Your Comments