ലോക്ക് ഡൗണിനിടെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന അടുത്തുള്ള സ്റ്റോറുകൾ കണ്ടെത്താന്‍ സഹായിക്കുന്ന ഫീച്ചറുമായി ഗൂഗിൾ പേ. നിയര്‍ബൈ സ്പോട്ട് എന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ ഇതിനകം ഇതി ലഭ്യമായിട്ടുണ്ട്. ഹൈദരാബാദ്, ചെന്നൈ, മുംബൈ, പൂനെ, ദില്ലി തുടങ്ങിയ നഗരങ്ങളിലും ഉടൻ വ്യാപിപ്പിക്കും. വൈകാതെ കേരളത്തിലുമെത്തുമെന്നു പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷമാണ് സ്പോട്ട് പ്ലാറ്റ്ഫോംഗൂഗിള്‍ ആരംഭിച്ചത്. ഗൂഗിള്‍ പേ അപ്ലിക്കേഷനായി ഒരു ലിസ്റ്റിംഗ് സൃഷ്ടിക്കാന്‍ ഒരു ബിസിനസ്സിനെ അനുവദിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Also read : മൂത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചുകള്‍ ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും
നിലവിൽ ഗൂഗിള്‍ പേ പ്ലാറ്റ്ഫോമില്‍ കൊവിഡ് 19 സ്പോട്ട് പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ലഭ്യമാകുന്ന പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനുപുറമെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുകള്‍ പോലെയുള്ള പിഎം കെയേഴ്സ് ഫണ്ട്, സീഡ്സ്, ഗിവ് ഇന്ത്യ, യുണൈറ്റഡ് വേ, ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷന്‍ പോലുള്ള എന്‍ജിഒകള്‍ക്കോ സംഭാവന നല്‍കാനുള്ള സൗകര്യവും ഗൂഗിള്‍ പേ ഉപയോക്താവിനു ലഭ്യമാക്കിയിട്ടുണ്ട്.
Post Your Comments