
ബോളിവുഡ് നടന്‍ അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുതകുന്ന തരത്തിൽ ആരോപിക്കപ്പെടുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തതിന് ഖാൻ കഴിഞ്ഞ ജൂലൈയിലും അറസ്റ്റിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബർ 2018 ൽ , നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാളെ പോലീസ് പിടികൂടിയിരുന്നു. ഇപ്പോൾ ഇന്ത്യന്‍ ശിക്ഷാനിയമം 153A, 117, 121 എന്നീ വകുപ്പുകളാണ് പോലീസ് ഖാന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.തന്റെ ഫേസ്ബുക്ക് ലൈവില്‍ ആണ് താരം വിദ്വേഷ പ്രസംഗം നടത്തിയത്.ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഖാന്‍ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
Post Your Comments