ഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഉത്തര്‍ പ്രദേശ് മാതൃകയെ അഭിനന്ദിച്ച് രാജ്യം. രോഗ പ്രതിരോധം, ചികിത്സ, സാമ്പത്തിക സഹായം എന്നീ മൂന്നു തലങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കോവിഡ് പ്രതിരോധത്തിനുള്ള ഉത്തര്‍ പ്രദേശ മാതൃക നടപ്പിലാക്കുന്നത്. ഹോട്സ്പോട്ടുകള്‍ കണ്ടെത്തുക, ലോക്ഡൗണിലുള്ളവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പാവപ്പെട്ടവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ പരിഹരിക്കുക എന്നിവയില്‍ വേഗതയാര്‍ന്ന പ്രവര്‍ത്തനമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നത് എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയും ഉത്തര്‍പ്രദേശ് മാതൃക രാജ്യത്താകെ പിന്തുടരേണ്ടതാണെന്നു വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ ‘വീട്ടുപടിക്കല്‍ സേവനം’ ഏറെ ശ്രദ്ധേയമായി. സംസ്ഥാനത്തെ 12.25 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കിയതു കൂടാതെ വഴിയോര കച്ചവടക്കാര്‍, സൈക്കിള്‍ റിക്ഷക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും 1000 രൂപ വീതം നല്‍കി.
തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കി. കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റേഷന്‍ കാര്‍ഡിന്റെയും ആധാര്‍ കാര്‍ഡിന്റെയും അഭാവത്തിലും ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കി. ഹോട്സ്പോട്ടുകള്‍ കണ്ടെത്തുന്നതിലും തുടക്കം മുതല്‍ ഉത്തര്‍പ്രദേശ് മുന്നിലായിരുന്നു.സംസ്ഥാനത്തെ 12.25 ലക്ഷം നിര്‍മാണ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം നല്‍കിയതു കൂടാതെ വഴിയോര കച്ചവടക്കാര്‍, സൈക്കിള്‍ റിക്ഷക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും 1000 രൂപ വീതം നല്‍കി. തൊഴിലുറപ്പു പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments