Latest NewsKeralaNews

25 ലക്ഷം രൂപ കോഴ: കെ.എം ഷാജിയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം • ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ മു​സ്‌​ലിംലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും എം​.എ​ല്‍​.എ​യു​മാ​യ കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം. 2017 ലാണ് കേസിനാസ്പദമായ സംഭവം. ​അ​ഴീ​ക്കോ​ട്ട് ഒ​രു സ്കൂ​ളി​ന് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെന്നാണ് പരാതി.

ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​നാ​ഭ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം അ​നു​വ​ദി​ക്കാ​നാ​യി മു​സ്‌​ലിംലീ​ഗിന്‍റെ പൂ​ത​പ്പാ​റ ക​മ്മി​റ്റി 25 ല​ക്ഷം രൂ​പ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഷാജി ഇടപെട്ടാണ് പണം വാങ്ങിയതെന്നാണ് ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന് ​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ്പീ​ക്ക​റോ​ടും സ​ര്‍​ക്കാ​രി​നോ​ടും വി​ജി​ല​ന്‍​സ് അ​നു​മ​തി തേ​ടിയിരുന്നു.

അതേസമയം, വിജിലന്‍സ് അന്വേഷണം പ്രതികാര നടപടിയാണെന്ന് കെ.എം ഷാജി പ്രതികരിച്ചു. ലീ​ഗി​ന്‍റെ ഒ​രു ഘ​ട​ക​ത്തി​നും ഇ​ങ്ങ​നെ ഒ​രു പ​രാ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ താ​ന്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​നി പ​ല​ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

ഇ​ത് പ്ര​തീ​ക്ഷി​ച്ച കാ​ര്യ​മാ​ണ്. വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി നി​ര്‍​ത്തി​വ​ച്ച കേ​സാ​ണി​ത്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ പോ​ലീ​സ് ഫോ​ണി​ല്‍ പോ​ലും വി​ളി​ച്ചി​ട്ടി​ല്ല. ഇ​ങ്ങ​നെ പ​രാ​തി ന​ല്‍​കി​യെ​ന്ന് ഒ​രു പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ല്‍ വാ​യി​ച്ച​ത് ഓ​ര്‍​മ​യു​ണ്ട്. പാ​ര്‍​ട്ടി നേ​താ​ക്ക​ന്മാ​രു​മാ​യി ആ​ലോ​ചി​ച്ച​തി​ന് ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കും ഷാ​ജി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button