Latest NewsKeralaNattuvarthaNews

തല കുനിക്കൂ മലയാളികളെ; കേരളത്തിൽ ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്നത് കുഞ്ഞുങ്ങളുടെ ന​ഗ്നത; സംഭവം ഞെട്ടിക്കുന്നതാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും എഡിജിപി

തിരുവനന്തപുരം; ലോക്ക്ഡൗൺ നടപ്പിൽ വന്നതിൽ പിന്നെ കേരളത്തിൽ അശ്ലീല സൈറ്റുകൾ കാണുന്നതിൽ വൻ വർധനയെന്ന് വ്യക്തമാക്കി സൈബർ ഡോം.

വീടുകളിൽ കഴിയുന്ന കുട്ടികളുടെതടക്കം ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിൽ പല ​ഗ്രൂപ്പുകളിലും എത്തിയതായും അത്തരം ​ഗ്രൂപ്പുകൾ കർശന നിരീക്ഷണത്തിലാണെന്നും അതിശക്തമായ നടപടി എടുക്കുമെന്നും വ്യക്തമാക്കി.

വിവിധ വാട്സപ്പ് ​ഗ്രൂപ്പുകൾ വഴിയും ടെലി​ഗ്രാം ​ഗ്രൂപ്പുകൾ വഴിയുമാണ് കുട്ടികളുടെ ന​ഗ്നത ഷെയർ ചെയ്യപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി,. ലോക്ക് ഡൗൺ മറയാക്കി കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നത് കൂടിയെന്നാണ് റിപ്പോർട്ടുകൾ.

പ്രചരിക്കപ്പെട്ടവയിൽ ഏറെയും വീട്ടകങ്ങളിൽ നിന്നുള്ളതാണെന്നുംഇത് ഞെട്ടിച്ചു കളഞ്ഞെന്നും ചൂഷണം നടക്കുന്നത് വീടുകൾക്കുള്ളിലാണെന്ന് സംശയമെന്നും പോലീസ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button