
കൊച്ചി • ലോക്ക്ഡൗണ്‍ മൂലം അടച്ചിട്ടിരുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഇന്ത്യയിലുടനീളമുള്ള എല്ലാ ശാഖകളും എപ്രില്‍ 20 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഉപഭോക്താക്കളുടെ പരമാവധി സുരക്ഷയും മുന്‍കരുതലുകളും ഉറപ്പാക്കിയായിരിക്കും എല്ലാ സേവനങ്ങളും പുനരാരംഭിക്കുകയെന്ന് കമ്പനി അറിയിച്ചു. കോവിഡ് 19 ബാധയുടെ തീവ്രത അനുസരിച്ച് വിവിധ സോണുകളായി തിരിച്ച് സര്‍ക്കാര്‍ നിരീക്ഷണം തുടരുന്നതിനാല്‍ അതാത് നഗരങ്ങളിലെ സ്ഥിതിഗതികളും പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശവും അനുസരിച്ചായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കേണ്ടതിന് മുന്‍ഗണന നല്‍കും പ്രവേശന കവാടങ്ങളില്‍ എല്ലാവര്‍ക്കും ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കുകയും ചെയ്യും, സാധാരണ സമയ ക്രമത്തിലായിരിക്കും ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം. ഏപ്രില്‍ 20ന് സേവനങ്ങള്‍ പുനരാരംഭിക്കുന്ന കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും പാലിക്കുകയും ചെയ്യും എന്നും.
വരും ദിവസങ്ങളില്‍ എല്ലാ ഉപഭോക്താക്കളെയും സേവിക്കാന്‍ ഞങ്ങള്‍ സ്വയം തയ്യാറായി കഴിഞ്ഞെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. കോവിഡ് 19നെതിരെ പോരാടുന്നതിന് സാമൂഹിക അകലം പാലിക്കാനും കര്‍ശനമായ ആരോഗ്യസുരക്ഷ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാനും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Post Your Comments