മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ ലാഭം 45 ശതമാനം ഉയർന്ന് 46.29 കോടി രൂപയിലെത്തി. പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്.
പ്രവർത്തന വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തന വരുമാനം 368.22 കോടി രൂപയിൽ നിന്ന് 428.85 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ, സംയോജിത ആസ്തി 1994.21 കോടി രൂപയിൽ നിന്ന് 2,498 കോടി രൂപയായി. സംയോജിത ആസ്തിയിൽ 25.29 ശതമാനം വർദ്ധനവാണ് ഉണ്ടായത്.
Also Read: കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേര്‍ മരിച്ചു
മൊത്തം നിഷ്ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.52 ശതമാനവും ഉയർന്നിട്ടുണ്ട്.
Post Your Comments