അമരാവതി: കൊറോണയെ, മാംസം കഴിക്കുന്ന പിശാച് എന്ന് വിശേഷിപ്പിച്ച് ആന്ധ്രയിലെ ഒരു ഗ്രാമം. കൊറോണയെ ഭയന്ന് ഇപ്പോള്‍ ഗ്രാമവാസികള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയെ ഭയന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അല്ല, പകരം ജനങ്ങള്‍ തന്നെ സ്വമേധയാ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ലോക്ഡൗണ്‍.
Read Also : ആദ്യരാത്രിയെ പേടി: പുഴയിൽ ചാടി ജീവനൊടുക്കി നവവരൻ
ഒഡീഷയുമായി അതിര്‍ത്തി പങ്കിടുന്ന ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലിയില്‍ സ്ഥിതി ചെയ്യുന്ന വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. ഒരു മാസത്തിനുള്ളില്‍ നാല് ഗ്രാമവാസികള്‍ ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇതാണ് ഗ്രാമവാസികള്‍ ലോക്ഡൗണ്‍ തിരഞ്ഞെടുക്കാന്‍ കാരണം.
ലോക്ഡൗണ്‍ ദുരാത്മാക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്നാണ് ഇവിടുത്തെ ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഗ്രാമത്തിലെ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അങ്കണവാടികളും അടഞ്ഞ് കിടക്കുകയാണ്. ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയാന്‍ ഇവിടെ വേലി കെട്ടി സംരക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമത്തിലെ ചിലര്‍ക്ക് പനി പിടിപെടുകയും നാല് പേര്‍ മരിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന ദുഷ്ടാത്മാക്കള്‍ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വൈദികരുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 17 മുതല്‍ 25 വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഗ്രാമത്തിലേക്കുള്ള വഴി അടച്ചു.
എന്നാല്‍, എല്ലാം നിശ്ചലമായതോടെ അങ്കണവാടിയും സ്‌കൂളും വില്ലേജ് സെക്രട്ടേറിയറ്റും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാര്‍ ഉള്‍പ്പെടെ അധികാരികളെ സമീപിച്ചു. ഇതിന് പിന്നാലെയാണ് ഇവ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്. എന്നാലും ഈ ഗ്രാമത്തില്‍ താമസിക്കുന്ന കൂടുതല്‍ പേരും ഇപ്പോള്‍ വീടുകള്‍ക്ക് പുറത്തിറങ്ങാറില്ല.
Post Your Comments