മുംബൈ : മഹാരാഷ്ട്രയില്‍ കൊള്ളക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ മൂന്ന് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. കാസ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നാല് പോലീസുകാര്‍ക്കും ജില്ലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും അക്രമണത്തില്‍ പരിക്കേറ്റു. പല്‍ഘര്‍ ജില്ലയിലാണ് സംഭവം. സുശില്‍ഗിരി മഹാരാജ്, നിലേഷ് തെല്‍ഗഡെ, ജയേഷ് തെല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ നാസിക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ഇവരില്‍ ഒരാള്‍ ഡ്രൈവറും മറ്റ് രണ്ട് പേര്‍ മുംബൈ നിവാസികളുമാണ്.ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കവര്‍ച്ചക്കാരുടേതാണ് എന്ന് സംശയിച്ച് 200 ഓളം ഗ്രാമവാസികള്‍ ചേര്‍ന്ന് തടയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്ലെറിഞ്ഞ് വാഹനം നിര്‍ത്തിയ ശേഷം മൂന്നുപേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി ദുബായില്‍ ആത്മഹത്യ ചെയ്തു
തങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടുവെന്നും ഗ്രാമവാസികള്‍ തടയാന്‍ ശ്രമിക്കുകയാണെന്നും ഡ്രൈവര്‍ പോലീസില്‍ അറിയിച്ചിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി ഗ്രാമവാസികളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അക്രമകാരികളായ ജനക്കൂട്ടം പോലീസ് വാഹനങ്ങളെയും ആക്രമിക്കുകയായിരുന്നു.
Post Your Comments