Latest NewsIndiaInternational

പ്രതിസന്ധി ഘട്ടത്തില്‍ മരുന്ന് എത്തി; ഇന്ത്യക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ്

മരുന്നുകള്‍ക്കായി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവില്‍ 108 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി നടത്തിക്കഴിഞ്ഞു.

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ലോകരാജ്യങ്ങള്‍ക്ക് സഹായം നല്‍കി ഇന്ത്യ. ഇതിന്റെ ഭാഗമായി മരുന്ന് എത്തിച്ചു നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗധ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ചത്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കായി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവില്‍ 108 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി നടത്തിക്കഴിഞ്ഞു.

നേഴ്‌സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയി, പെ​​​​ണ്‍കു​​​​ട്ടി​​​​യെ യു​​​​വാ​​​​വി​​​​ന്‍റെ അ​​​​മ്മ മൊ​​​​ന്ത ന​​​​ല്‍​​​​കി സ്വീകരിക്കുന്ന ചിത്രം വൈറൽ: പരാതിയുമായി വീട്ടുകാര്‍

85 മില്യണ്‍ ഹൈഡ്രോക്സി ക്ലോറോക്വിനും 500 മില്യണ്‍ പാരസെറ്റമോള്‍ ഗുളികകളുമാണ് ഇന്ത്യ രണ്ട് ആഴ്ചക്കുള്ളില്‍ ലോക രാജ്യങ്ങള്‍ക്ക് നല്‍കിയത്. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യ അയച്ച മരുന്നുകള്‍ ഏപ്രില്‍ 15ന് മൗറീഷ്യസിലെത്തി എന്നും ഇന്ത്യ ഗവണ്മെന്റിന്റെ ഈ സംഭവനയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു എന്നും മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button