ലാലിഗ സീസണ്‍ പുനരാരംഭിച്ച് സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരം പുതിയ പദ്ധതി ആവിഷ്‌കരിച്ച് ലാലിഗ. ഇപ്പോള്‍ ലീഗില്‍ എങ്ങനെയാണോ ടേബിള്‍ നില അതനുസരിച്ച് നീങ്ങാന്‍ ആണ് ലാലിഗയുടെ പുതിയ പദ്ധതി. സീസണ്‍ നടന്നില്ലെങ്കില്‍ കിരീടം ആര്‍ക്കും നല്‍കിയേക്കില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഇപ്പോളുള്ള പോയ്ന്റ് നില വെച്ച് തീരുമാനിക്കും.
ഒരു പക്ഷെ ഈ സീസണ്‍ പൂര്‍ത്തിയായില്ലെങ്കില്‍ പോയ്ന്റ് ടേബിളിലെ ആദ്യ നാലു സ്ഥാനങ്ങളില്‍ ഉള്ളവര്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കട്ടെ എന്നാണ് ലാലിഗയുടെ പുതിയ പദ്ധതി. എന്നാല്‍ ഇതിന് ക്ലബുകള്‍ കൂടെ അംഗീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, സെവിയ്യ, റിയല്‍ സോസിഡാഡ് എന്നിവരാണ് ആദ്യ നാലില്‍ ഉള്ളത്. ഇപ്പോള്‍ എടുത്തിരിക്കുന്ന പോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ ഈ നാല് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടും.
അതേസമയം അഞ്ചും ആറും സ്ഥാനത്തുള്ള ഗെറ്റഫെയും അത്‌ലറ്റിക്കോ മാഡ്രിഡും യൂറോപ്പ ലീഗിലേക്കും യോഗ്യത നേടും. കോപ്പ ഡെല്‍ റേ ഫൈനല്‍ നടന്നില്ലെങ്കില്‍ ടേബിളിലെ സ്ഥാനം നോക്കി അത്‌ലറ്റിക്കോ ബില്‍ബാവോയും യൂറോപ്പ ലീഗില്‍ എത്തും.
Post Your Comments