വാഷിങ്ടണ്‍ : കോവിഡ് 19 ന് പ്രതിരോധ മരുന്ന് എത്രയും വേഗം ലഭ്യമായില്ലെങ്കില്‍ യുഎസില്‍ 2022 വരെ സോഷ്യല്‍ ഡിസ്റ്റന്‍സ് നീട്ടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ നിയന്ത്രണങ്ങള്‍ രണ്ടു വര്‍ഷത്തേക്കെങ്കിലും തുടരേണ്ടി വരുമെന്ന് ഹാര്‍വാഡ് ടി.എച്ച്. ചാന് സ്ക്കൂള് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
കോവിഡിനെ പ്രതിരോധിക്കാനാകും എന്നാണ് വൈറ്റ് ഹൗസ് ഇപ്പോളും കരുതുന്നത്. എന്നാല്‍ അതിനെല്ലാം തീര്‍ത്തും വിരുദ്ധമായ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രതിരോധ മരുന്ന് കണ്ടെത്താനായില്ലെങ്കില്‍ രോഗം താത്കാലികമായി നിയന്ത്രണ വിധേയമായാലും രാജ്യത്ത് സാമൂഹിക അകലം പാലിക്കാല്‍, ജനങ്ങള്‍ വീടില് നിന്നും പുറത്തിറങ്ങാതെയിരിക്കുക, സ്കൂള്‍ തുറക്കാതെ അടച്ചിടുക എന്നിവ അടക്കമുള്ള നിയന്ത്രണങ്ങള്‍ രണ്ടു വര്‍ഷമെങ്കിലും തുടരേണ്ടി വരും. മാത്രവുമല്ല നിരീക്ഷണം കര്‍ശനമായി തുടര്‍ന്നില്ലെങ്കില്‍ കോവിഡ് വീണ്ടും തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
സാമൂഹിക അകലം പാലിക്കുക എന്നത് വര്‍ഷങ്ങളോളം തുടരേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും രോഗബാധയുള്ളവര്‍ക്ക് പ്രതിരോധ ശേഷി തിരിച്ചെടുക്കുവാനാകുമോ എന്നത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്കിയ ഡോ. മാര്‍ക് ലിപ്സിച് പറയുന്നു.
Post Your Comments