തിരുവനന്തപുരം• നാളെ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൈകുന്നേരം 6 മണിക്കുള്ള വാര്‍ത്താ സമ്മേളനം ഉണ്ടാകില്ല. വ്യാഴാഴ്ചയിലെ വാര്‍ത്തസമ്മേളനം അവസാനിക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാളെ മുതല്‍ വൈകുന്നേരങ്ങളിലെ കൂടിക്കാഴ്ചയുണ്ടാകില്ല. ഇടവിട്ടുള്ള ദിവസങ്ങളില്‍ കാണാമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം ടെലിവിഷന്‍ ചാനലുകളുടെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഈ ഒരുമണിക്കൂര്‍ നീളുന്ന പരിപാടിയില്‍ മുഖ്യമന്ത്രി കോവിഡ് 19 മഹാമാരിയുടെ കൃത്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാറിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളും രോഗികളെ കുറിച്ചും രോഗവ്യാപ്തി തുടങ്ങി എല്ലാം വിവരിച്ചിരുന്നു.
എല്ലാ വാര്‍ത്താ ചാനലുകളും അവരുടെ പ്രൈം ടൈം വാര്‍ത്താ ബുള്ളറ്റിനും പരസ്യങ്ങളും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നത്. ആളുകള്‍ ടിവി ചാനലുകള്‍ വഴിയും ഇന്റര്‍നെറ്റ് വഴിയുമെല്ലാം പരിപാടി ട്യൂണ്‍ ചെയ്യുന്നു. ഇത് ടിവി ചാനലുകളിലെ റേറ്റിംഗുകളില്‍ പ്രതിഫലിച്ചിരുന്നു.
മാര്‍ച്ച് 16 മുതല്‍ കേരള മുഖ്യമന്ത്രി സംസ്ഥാനത്തെ പുതിയ കോവിഡ് കേസുകളെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ അപ്ഡേറ്റുകള്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നു. ടെലിവിഷന് പുറമേ,യൂട്യൂബിലും ഫേസ്ബുക്കിലും മുഖ്യമന്ത്രിയുടെ ലൈവ് ട്രീമിംഗ് കാണാന്‍ പതിനായിരങ്ങളാണ് എത്തിയിരുന്നത്. ചാനലുകളുടെ ലൈവ് സ്ട്രീമിംഗ് വഴിയും ലക്ഷങ്ങളാണ് വാര്‍ത്താസമ്മേളനം കണ്ടിരുന്നത്.
Post Your Comments