ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടിയതോടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു സാമ്പത്തിക ഉത്തേജന പരിപാടികള്‍ ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. നേരത്തേ പ്രഖ്യാപിച്ച ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജിനു സമാനമായ രണ്ടാം പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ ധനസഹായം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും പ്രധാനമന്ത്രിയുമായുള്ള ധനമന്ത്രിയുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ക്കു വായ്പ ലഭ്യമാക്കാന്‍ ആലോചനയുണ്ട്. മുദ്രാവായ്പകള്‍ വിലുപമാക്കുന്നതും സാമൂഹിക ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കുന്നതും പരിഗണനയിലുണ്ട്. ചെറുകിട ഇടത്തരം വ്യവസായത്തിന് 15,000 കോടി രൂപയുടെ ഫണ്ടും പ്രഖ്യാപിച്ചേക്കും.
Post Your Comments