Latest NewsNewsOmanGulf

കോവിഡ് വ്യാപനം : പ്രവാസികളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ച് ഈ ഗള്‍ഫ് രാജ്യം

മസ്‌കറ്റ് : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ച് ഒമാന്‍. അതത് രാഷ്ട്രങ്ങളുമായി ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന് മാന്‍പവര്‍ മന്ത്രാലയം കോഓര്‍ഡിനേഷന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പറഞ്ഞു.

Read Also : ഖത്തറിൽ 392 പേര്‍ക്ക് കൂടി കോവിഡ് : രോഗികളുടെ എണ്ണം 4000കടന്നു

ഇതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിദേശികളെ തിരിച്ചയക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് മൂലം പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് വിദേശി തൊഴിലാളികളെ പിരിച്ചുവിടാനും ശമ്പളം കുറയ്ക്കാനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നല്‍കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനികള്‍ ശമ്പളം കുറയ്ക്കും മുമ്പ് കമ്പനിയുടെ സാഹചര്യം വ്യക്തമാക്കുന്ന രേഖകള്‍ കാണിക്കണമെന്ന് ഒമാന്‍ മാന്‍പവര്‍ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button