Latest NewsNewsGulf

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശം : സത്യാവസ്ഥയുമായി ലുലു

ദോഹ : സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ സത്യാവസ്ഥയുമായി ലുലു രംഗത്ത്. കോവിഡ് വ്യാപനത്തിനിടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്​ 500 ഡോളറി​​ന്റെ കൂപ്പണ്‍ സൗജന്യമായി നല്‍കുന്നുവെന്ന സന്ദേശങ്ങൾ തീർത്തും വ്യാജമാണെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്​ മാനേജ്മെന്റ് അറിയിച്ചു.

വഞ്ചനകളില്‍ കുടുങ്ങിപ്പോകരുത്​. ലുലു ഗ്രൂപ്പി​ന്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച അറിയിപ്പുകള്‍ ഔദ്യോഗിക ​സോഷ്യല്‍ മീഡിയാ പേജുകളും വിശ്വസ്​ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂ. അല്ലാത്തവ വിശ്വസിക്കരുതെന്നും, ​ പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു.

Also read : സംസ്ഥാനത്ത് വന്‍ വിവാദമുയര്‍ത്തിയ ആ ഹെലികോപ്ടര്‍ അവസാനം തലസ്ഥാനത്ത് എത്തി

വെബ്​സൈറ്റ്​ രൂപവത്​കരിച്ചായിരുന്നു വ്യാജ സന്ദേശത്തിന്റെ പ്രചരണം. ചെറിയ ചോദ്യാവലി പൂരിപ്പിച്ച ശേഷം 20 സുഹൃത്തുക്കള്‍ക്കോ അഞ്ച്​ വാട്​സാപ്​ ഗ്രൂപ്പുകളിലോ അയക്കാന്‍ ആവശ്യപ്പെടുന്നു. ഇതോ​ടെ ലുലുവിന്റെ ഏത്​ ഔട്ട്​ലെറ്റില്‍നിന്നും ഓൺലൈനായും 500 ഡോളറിന്റെ പര്‍ച്ചേസ്​ നടത്താമെന്നാണ്​ വാഗ്​ദാനം. വാട്​സാപ്​ ഗ്രൂപ്പുകളിലൂടെയും ഫേസ്​ബുക്കിലൂടെയും ഇത്​ വ്യാപകമായി പ്രചരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button