തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ വിവാദമുയര്‍ത്തിയ ആ ഹെലികോപ്ടര്‍ അവസാനം തലസ്ഥാനത്ത് എത്തി. കേരള പൊലീസിനു വേണ്ടി പിണറായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലിക്കോപ്ടര്‍ തിരുവനന്തപുരത്തെത്തിയത്. രണ്ട് ക്യാപ്ടന്‍മാരും പവന്‍ ഹാന്‍സിന്റെ മൂന്നു എന്‍ജിനിയര്‍മാരും എത്തിയിട്ടുണ്ട്. കോപ്ടറില്‍ ഡല്‍ഹിയില്‍ നിന്ന് മരുന്നും എത്തിച്ചിട്ടുണ്ട്.11 പേര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുള്ള ഇരട്ടഎഞ്ചിന്‍ ഹെലികോപ്ടറില്‍രോഗികളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്.
കൊവിഡ് 19 യെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലിക്കോപ്ടര്‍ ഇടപാടിന് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കിയത് വലിയ വിവാദമായിരുന്നു. പ്രതിമാസം 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ഹാന്‍സ് കമ്പനിയ്ക്ക് കരാര്‍ നല്‍കിയത്. ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഹെലിക്കോപ്ടര്‍ വാടകയ്ക്ക് നല്‍കാന്‍ പല കമ്പനികളും തയ്യാറായിട്ടും ഇതേ കമ്പനിയുമായി കരാറിലെത്തിയത് വിവാദമായിരുന്നു.
Post Your Comments