തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കേരളത്തില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ തീരുമാനം. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കാര്‍ഷിക മേഖലക്കും, തോട്ടം മേഖലയ്ക്കും, പരമ്പരാഗത തൊഴിലിടങ്ങള്‍ക്കുമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളായ കശുവണ്ടി, കൈത്തറി, ബീഡി എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.
21 ദിവസം ലോക്ക്ഡൗണ്‍ അവസാനിക്കാറായ സമയത്ത് ചില മേഖലകൾക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിയ ഇളവുകള്‍ നല്‍കിയിരുന്നു. വര്‍ക് ഷോപ്പുകള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, വീടുകളില്‍ ചെന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവയൊക്കെയായിരുന്നു അത്. ഇവയ്‌ക്കെല്ലാം തുടർന്നും അനുമതിയുണ്ട്. അതേസമയം മദ്യശാലകള്‍ തുറക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിർദേശങ്ങൾ നൽകിയിരുന്നു.
Post Your Comments