കോവിഡ് 19 വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, വീട്ടിലിരുന്നു ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളുമായി ബിഎസ്എന്‍എല്‍. കോളിംഗ് എസ്എംഎസ് ആനുകൂല്യങ്ങള്‍ക്ക് പകരം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും നിര്‍ദ്ദിഷ്ട പ്രീപെയ്ഡ് ഹ്രസ്വകാല വൗച്ചറുകള്‍ (എസ്ടിവി) ഉപകാരപ്പെടുന്നു.
16 രൂപയുടേതാണ് ഏറ്റവും കുറഞ്ഞ പ്ലാൻ. 2 ജിബി ഡാറ്റ ഒരു ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്നു 39 രൂപയുടെ പ്ലാനിൽ 3 ജിബി ഡാറ്റ അഞ്ചു ദിവസത്തേക്ക് ലഭിക്കുന്നു. 48 രൂപയുടെ പ്ലാനിൽ 5 ജിബി ഡാറ്റയാണ് ലഭിക്കുക. മുപ്പതു ദിവസമാണ് കാലാവധി. 56 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റ 14 ദിവസത്തേക്കും,98ന്റെ പ്ലാനിൽ 2 ജിബി പ്രതിദിന ഡാറ്റ 20 ദിവസത്തേക്കും ലഭിക്കുന്നു. 158 രൂപയ്ക്ക് 20 ജിബി ഡാറ്റ 30ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നു. 198ന്റെ പ്ലാനിൽ പ്രതിദിനം 2 ജിബിയാണ് ഡാറ്റ. കാലാവധി 56 ദിവസം.
Post Your Comments