സഹല്‍ അബ്ദുല്‍ സമദിന്റെ ആത്മാര്‍ത്ഥയെയും ഫിറ്റ്‌നെസിനെയും ഹാര്‍ഡ് വര്‍ക്കിനെയും വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍കോ ഷറ്റോരി. കഴിഞ്ഞ സീസണില്‍ സഹലിനെ പല മത്സരങ്ങളിലും കളിപ്പിക്കാതിരുന്നതിനും പകരക്കാരനാക്കി ഇറക്കിയതിനും ഒരുപാട് വിമര്‍ശനങ്ങള്‍ ഷറ്റോരി നേരിട്ടിരുന്നു. സഹലിനെ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറാക്കാം എന്ന് താന്‍ പറഞ്ഞത് സത്യമായിരുന്നുവെന്നും എന്നാല്‍ അതിന് സമയം വേണമായിരുന്നുവെന്നും ഷറ്റോരി പറഞ്ഞു.
സഹലിനെ കളിപ്പിക്കാതിരിക്കാന്‍ കാരണം താരം പിച്ചില്‍ അലസത കാണിക്കുന്നത് കൊണ്ടാണെന്നും ഒരു കളിക്കാരനായാല്‍ ഏതു പൊസിഷനില്‍ കളിക്കുന്നു എന്നതിനല്ല ഒരു സിസ്റ്റത്തില്‍ ആവശ്യപ്പെടുന്നത് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. എന്നാല്‍ സഹലിനത് സാധിക്കുന്നില്ലെന്നും അതിന് ഉദാഹരണമായി താരത്തിന്റെ ഇന്ത്യക്ക് വേണ്ടി കളിച്ച കളികള്‍ എടുത്ത് നോക്കിയാല്‍ മതിയെന്നും ഷറ്റോരി പറഞ്ഞു.
Post Your Comments