മുംബൈ: പരിക്കേറ്റ് പുറത്തിരിക്കുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനായി കിരീടം നേടാനുള്ള അവസരമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ളതെന്ന് ടീം സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ്. ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരായി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ അബ്ദുല്‍ സമദ് കളിച്ചേക്കില്ലെന്ന് മുഖ്യ പരിശീലകൻ ഇവാന്‍ വുകമനോവിച്ച് അറിയിച്ചിരുന്നു. രണ്ടാം പാദ സെമിയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഹലിന് തിരിച്ചടിയായത്.
‘എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഇന്ന് നടക്കുന്ന പരിശീലന സെഷന്‍ കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ. സഹലിന്റെ പരിക്ക് വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സമദിനായി കിരീടം നേടാനുള്ള അവസരമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലുള്ളത്’ ഇഷ്ഫാഖ് അഹമ്മദ് പറഞ്ഞു.
Read Also:- ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്: തകര്‍പ്പന്‍ റെക്കോര്‍ഡുമായി മിതാലി രാജ്
ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് സഹലിന് തിരിച്ചടിയായത്. സഹലിന്റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വഷളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് കോച്ച് ഇവാന്‍ വുകുമാനോവിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു.
Post Your Comments