Latest NewsKeralaUSANews

അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂ​ജേ​ഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂ​ജേ​ഴ്സി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി മാ​മ​ൻ ഈ​പ്പ​ൻ (58) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ന്യൂ​യോ​ര്‍​ക്കിലും ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ന്യൂ​യോ​ര്‍​ക്ക് സി​റ്റി ഹൗ​സിം​ഗ് അ​പ്പാ​ര്‍​ട്ട്‌​മെന്‍റ് ഉദ്യോ​ഗ​സ്ഥ​ന്‍ ആ​യി​രു​ന്ന പു​ല്ലാ​ന്തി​യാ​നി​ക്ക​ല്‍ കു​ടും​ബാംഗം കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ഭാര്യ ലൈ​സയും ഇ​ള​യ​മ​ക​ള്‍ മെ​റി​ൻ പോളും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​ര്‍ രോ​ഗ​മു​ക്ത​രാ​യി. അ​ലീ​ന പോ​ള്‍ മൂത്തമകൾ.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,600ലേ​റ​പ്പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപെട്ടവരുടെ എണ്ണം 28554 ആ​യി. 644,089 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ലാ​കെ കോവിഡ് ബാധിച്ചത്. 13487 ഗുരുതരാവസ്ഥയിലാണ്. 48708 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്.

Alsor read : കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന

മലേറിയക്കെതിരേയുള്ള മരുന്ന്, രോഗം ഭേദമായവരില്‍ നിന്നെടുക്കുന്ന ആന്റിജന്‍ എന്നിവയൊക്കെ പരീക്ഷിക്കുന്നുണ്ടെങ്കിലും മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചു കയറുകയാണ്.  രോഗവ്യാപനത്തിന്റെ തോത് മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വിസ്തൃതമാകുന്നില്ലെന്നതു മാത്രമാണ്. പത്തുലക്ഷം പേരില്‍ 86 പേര്‍ മാത്രമാണ് യുഎസില്‍ മരിച്ചത്. എന്നാല്‍ സ്പെയിനില്‍ ഇത് 409, ഇറ്റലിയില്‍ 358, ഫ്രാന്‍സില്‍ 263, ബ്രിട്ടനില്‍ 190 എന്നിങ്ങനെയാണ്. ചൈനയിലെ എണ്ണമാവട്ടെ വെറും രണ്ട് മാത്രവും! ഈ ഡേറ്റയില്‍ രോഗബാധിതരുടെ എണ്ണത്തിലും സ്പെയിനാണ് മുന്നില്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button