ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂജേഴ്സിയിൽ സ്ഥിരതാമസക്കാരനായിരുന്ന മല്ലപ്പള്ളി സ്വദേശി മാമൻ ഈപ്പൻ (58) ആണ് മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ന്യൂയോര്‍ക്കിലും ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്ന പുല്ലാന്തിയാനിക്കല്‍ കുടുംബാംഗം കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ (65) ആണ് മരിച്ചത്. ഭാര്യ ലൈസയും ഇളയമകള്‍ മെറിൻ പോളും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇവര്‍ രോഗമുക്തരായി. അലീന പോള്‍ മൂത്തമകൾ.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600ലേറപ്പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപെട്ടവരുടെ എണ്ണം 28554 ആയി. 644,089 പേർക്കാണ് അമേരിക്കയിലാകെ കോവിഡ് ബാധിച്ചത്. 13487 ഗുരുതരാവസ്ഥയിലാണ്. 48708 പേര്‍ക്കു മാത്രമാണ് രോഗം ഭേദമായത്.
Alsor read : കോവിഡിനെ തുരത്താന്‍ ഇന്ത്യയ്ക്ക് വീണ്ടും സഹായഹസ്തവുമായി ചൈന
മലേറിയക്കെതിരേയുള്ള മരുന്ന്, രോഗം ഭേദമായവരില്‍ നിന്നെടുക്കുന്ന ആന്റിജന്‍ എന്നിവയൊക്കെ പരീക്ഷിക്കുന്നുണ്ടെങ്കിലും മരണനിരക്കും രോഗബാധിതരുടെ എണ്ണവും കുതിച്ചു കയറുകയാണ്. രോഗവ്യാപനത്തിന്റെ തോത് മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ വിസ്തൃതമാകുന്നില്ലെന്നതു മാത്രമാണ്. പത്തുലക്ഷം പേരില്‍ 86 പേര് മാത്രമാണ് യുഎസില്‍ മരിച്ചത്. എന്നാല്‍ സ്പെയിനില്‍ ഇത് 409, ഇറ്റലിയില്‍ 358, ഫ്രാന്‍സില്‍ 263, ബ്രിട്ടനില്‍ 190 എന്നിങ്ങനെയാണ്. ചൈനയിലെ എണ്ണമാവട്ടെ വെറും രണ്ട് മാത്രവും! ഈ ഡേറ്റയില്‍ രോഗബാധിതരുടെ എണ്ണത്തിലും സ്പെയിനാണ് മുന്നില്‍..
Post Your Comments