
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കോവിഡ്-19 ബാധിച്ചുമരിച്ച അഞ്ചു പേരും 1984 ലെ ഭോപ്പാല്‍ വാതക ദുരത്തിന്റെ ഇരകളാണെന്നു സര്‍ക്കാര്‍. കഴിഞ്ഞ അഞ്ചിനാണ് ഭോപ്പാലില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 55 വസയുള്ള ഇയാളുടെ മരണം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലമായിരുന്നു. ഇതേത്തുടര്‍ന്ന് ഭോപ്പാല്‍ വാതകദുരത്തിന്റെ ഇരകളുടെ ചികിത്സയ്ക്കായി പ്രവര്‍ത്തിക്കുന്ന ബിഎംഎച്ച്ആര്സിയില് കൊറോണ ബാധിതരെ ചികിത്സിച്ചു തുടങ്ങിയിരുന്നു.
വാതക ദുരത്തെത്തുടര്ന്ന് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കു കൊറോണ വലിയ വെല്ലുവിളിയാണെന്ന് ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകള്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments