ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചൈന നല്‍കിയത് ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ . പരിശോധനയില്‍ അരലക്ഷം ഉപയോഗശൂന്യമെന്ന് കണ്ടെത്തി. ലോകത്ത് പി.പി.ഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന ഇന്ത്യക്ക് 1,70,000 കിറ്റുകളാണ് നല്‍കിയിരുന്നത്. ഈ മാസം അഞ്ചിന് ലഭിച്ച കിറ്റുകളില്‍ 50,000 എണ്ണം ഉപയോഗയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഗ്വാളിയോറിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ലബോറട്ടറിയിലാണ് കിറ്റുകള്‍ സുരക്ഷാ പരിശോധന നടത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പി.പി.ഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുക. ചൈനയില്‍ നിന്നെത്തിയ കിറ്റുകളില്‍ പലതും ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. നേരത്തേ മറ്റുപല രാജ്യങ്ങള്‍ക്കും ചൈന നല്‍കിയ കിറ്റുകളും മാസ്‌കുകളും മോശം നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments