കൊല്ലം: പൊലിസുകാര്‍ വാഹനം തടഞ്ഞതിനാല്‍ രോഗിയായ പിതാവിനെ മകന്‍ ചുമലിലേറ്റിയ സംഭവം വിവാദത്തില്‍. പ്രചരണം അടിസ്ഥാന രഹിതമെന്ന് പൊലിസ്. ഇന്ന് ഉച്ചയോടെ പുനലൂര്‍തൂക്ക് പാലത്തിന് സമീപം വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കുളത്തൂപ്പഴ ഇ എസ് എം കോളനിയില്‍ പെരുമ്പള്ളിക്കുന്ന് വീട്ടില്‍ റോയ് പിതാവ് ജോര്‍ജ്ജിനെയും കൊണ്ട് ഇന്ന് ഉച്ചയോടെയാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോകാനായി എത്തിയത്. ലോക്ക്ഡൗണിന്റെ ഭാഗമായി തൂക്ക് പാലത്തിന് സമീപം വാഹന പരിശോധന നടത്തികൊണ്ടിരുന്ന പുനലൂര്‍ എസ്.എച്ച് ഓ വാഹനം പരിശോധിച്ചെങ്കിലും എവിടേയ്ക്ക് പോകുന്നു എന്നതു സംബന്ധിച്ച സത്യവാങ്ങ്മൂലം ഇല്ലാത്തതിനാല്‍ വാഹനം കടത്തിവിട്ടില്ല.
read also : ലോക്ക്ഡൗണില്‍ പൊലീസ് ഓട്ടോ തടഞ്ഞു; രോഗിയായ പിതാവിനെ മകന്‍ ചുമലിലേറ്റി നടന്നത് ഒരു കിലോമീറ്ററിലധികം
തുടര്‍ന്ന് വാഹനം അവിടെ നിര്‍ത്തിയിട്ട ശേഷം ജോര്‍ജ്ജുമായി നടന്നാണ് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് റോയ് എത്തിയത്. പരിശോധനയ്ക്കു ശേഷം തിരികെ മറ്റൊരു ഓട്ടോയില്‍ തൂക്ക്പാലത്തിന് സമീപത്തേയ്ക്ക് എത്തിയെങ്കിലും പൊലിസ് വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇവരെ അമ്പത് മീറ്റര്‍ അകലെ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വന്ന വാഹനത്തിനടുത്തേയ്ക്ക് നടന്നുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റോയ് പിതാവ് ജോര്‍ജ്ജിനെ ചുമലിലേറ്റി നടക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍, രോഗിയുമായി പോയവാഹനം പൊലിസ് തടഞ്ഞതിനാല്‍ മകന്‍ പിതാവിനെ ചുമലിലേറ്റി നടന്നു എന്ന തരത്തില്‍ പ്രചാരണം നടത്തുകയായിരുന്നു എന്ന് പൊലിസ് പറയുന്നു.
Post Your Comments