KeralaLatest NewsNews

കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം സംബന്ധിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനസഹായം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി പറഞ്ഞു. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഏതൊക്കെ വിധത്തിലാണ് നടപ്പാക്കുകയെന്നത് നാളെ ചേരുന്ന കാബിനറ്റ് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : കേരളത്തിനു ഇന്ന് ആശ്വാസ ദിനം : ഒരാൾക്ക് മാത്രം കോവിഡ് -19

സംസ്ഥാനത്ത് പരിശോധന നല്ല നിലയില്‍ നടക്കുകയാണ്. അതിന്റെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങളില്‍ കുറവ് വന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നാണ് കാണുന്നത്. അതുവെച്ച നമ്മുടെ ജാഗ്രത ശക്തമായി തുടരണം. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്റൈന്‍ തുടങ്ങും എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. യുഎഈയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്ന് പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button