
തിരുവനന്തപുരം : കേരളത്തിന് ഇന്ന് ആശ്വാസ ദിനം, ഒരാൾക്ക് മാത്രം കോവിഡ്-19. പ്രത്യേക വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത് കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്കു രോഗം വന്നത്. ഏഴുപേരുടെ ഫലം നെഗറ്റീവായി. കാസര്‍കോട് നാല്, കോഴിക്കോട് രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെ 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
Also read : ലോക്ക്ഡൗണില്‍ പൊലീസ് ഓട്ടോ തടഞ്ഞു; രോഗിയായ പിതാവിനെ മകന്‍ ചുമലിലേറ്റി നടന്നത് ഒരു കിലോമീറ്ററിലധികം
രോഗബാധ കണ്ടെത്തിയ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളല്‍ നിന്നും വന്നവരാണ്.8 പേര്‍ വിദേശികളാണ്. 114 പേര്‍ക്കാണ്. സമ്ബര്‍ക്കംമൂലം രോഗമുണ്ടായത്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ കണക്ക്.
സംസ്ഥാനത്തു നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ലക്ഷത്തിൽ താഴെ എത്തി, 97,464 പേരാണ് ഇപ്പോഴുള്ളത്. ഇതിൽ 96, 942 പേര്‍ വീടുകളിലും, 522 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ അയച്ച 16,475 സാമ്ബിളുകളിൽ 16,002 എണ്ണം രോഗബാധയില്ലെന്ന് വ്യക്തമായി.
Post Your Comments