Latest NewsIndiaInternational

കൊറോണ വൈറസ് നിയന്ത്രണാതീതം ; ഇന്ത്യയോട് സഹായാഭ്യർത്ഥനയുമായി iപാകിസ്ഥാന്‍

അതേസമയം പാകിസ്ഥാനില്‍ 6,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച്‌ പാകിസ്താന്‍. കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്‍ മരുന്നിനായി ഇന്ത്യയ്ക്ക് മുന്‍പില്‍ സഹായം അഭ്യര്ഥിച്ചിരിക്കുന്നത്‌.

അതേസമയം പാകിസ്ഥാനില്‍ 6,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ തന്നെ കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കാതെ ഇരുന്നതാണ് പാകിസ്താനില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടിരുന്നു.

മതം തിരിച്ച്‌ ആര്‍ക്കും ചികിത്സ നല്‍കിയിട്ടില്ല: വ്യാജവാര്‍ത്തക്കെതിരെ നടപടിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഇതിന് പിന്നാലെയാണ് പാകിസ്താനും ഇന്ത്യയോട് മരുന്ന് കയറ്റുമതി ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നതിന് ശേഷമാണ് പാകിസ്താനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന സാര്‍ക്ക് രാജ്യങ്ങളുടെ വീഡിയോ സമ്മേളനവും പാകിസ്താന്‍ ബഹിഷ്‌കരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button