അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ മതം തിരിച്ച് കൊറോണ പരിചരണ വാര്‍ഡൊരുക്കി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോറന്റൈനില്‍ കഴിയുന്ന ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍ ഒരുക്കി എന്നായിരുന്നു ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. മലയാളത്തിലെ ചില മാധ്യമങ്ങളും സമാന ന്യൂസ് നൽകിയിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് വ്യക്തമാക്കി ഗുജറാത്ത് ആരോഗ്യ വകുപ്പ് രംഗത്തെത്തി.അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ മതം തിരിച്ച് കൊവിഡ് വാര്‍ഡുകള്‍ ഒരുക്കി എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടു. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണ്. രോഗാവസ്ഥയുടേയും വയസ്സിന്റെയും അടിസ്ഥാനത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് രോഗികളെ വിവിധ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
അതിനാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ ജനകവും വാസ്തവ വിരുദ്ധവുമാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലും രംഗത്തെത്തിയിരുന്നു. അവാസ്തവപരമായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നതായി ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Some reports have appeared in the media that there are separate wards for patients of different religions in Civil Hospital Ahmedabad COVID hospital. These reports are absolutely baseless.
— GujHFWDept (@GujHFWDept) April 15, 2020
Post Your Comments