
മസ്‌ക്കറ്റ് : ഒമാനിൽ 97 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 910ത്തിലെത്തിയെന്നു ഒമാൻ ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. നാല് പേർ മരണപ്പെട്ടു. ഒരാൾ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 131ആയി ഉയർന്നു.
രാജ്യത്തെ കോവിഡ് ബാധിതരിൽ അധികവും മസ്‌ക്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. പ്രവാസികള്‍ ഉള്‍പ്പെടെ 15,000ത്തിലധികം പേര്‍ക്ക് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും, രോഗബാധിതരില്‍ കൂടുതലും വിദേശികളാണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി അറിയിച്ചു.
Also read : കോവിഡ് ബാധയെന്നു സ്ഥിരീകരണം : യുവതി ആശുപത്രിയിൽ ജീവനൊടുക്കി
മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ നടക്കുന്നത്. പനി, ചുമ , ജലദോഷം, തൊണ്ട വേദന , ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം വൈറസ് പരിശോധന കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നാണ് മന്ത്രലയത്തിന്റെ അറിയിപ്പ്.
Post Your Comments