Latest NewsIndiaNews

കോവിഡ് ബാധയെന്നു സ്ഥിരീകരണം : യുവതി ആശുപത്രിയിൽ ജീവനൊടുക്കി

മുംബൈ : കോവിഡ് ബാധയെന്നു സ്ഥിരീകരിച്ചതോടെ യുവതി ആശുപത്രിയിൽ ജീവനൊടുക്കി. ​മും​ബൈ നാ​യ​ര്‍ ആ​ശു​പ​ത്രി​യിൽ വാ​ര്‍​ളി സ്വ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രിയെ ആണ് ശു​ചി​മു​റി​ക്കു​ള്ളി​ൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.45 ന് ആയിരുന്നു സംഭവം.

Also read : വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ

ആസ്മയെ തു​ട​ർ​ന്ന് യുവതിയെ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോവിഡ് ബാധയെന്ന സംശയത്തെ തുടർന്ന് ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധനക്കയച്ചു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ   കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തുകയും ഇ​വ​രെ കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് മാറ്റുകയും ചെയ്തു. രോ​ഗം ബാധിച്ച വിവരം അറിഞ്ഞു അസ്വസ്ഥതയിലായ യുവതി പു​ല​ർ​ച്ചെ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അസ്വഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button