ലണ്ടന്‍: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന കോവിഡ് മഹാമാരി പൂര്‍ണമായും നിലവിലെ സാഹചര്യത്തില്‍ ഇല്ലാതാകില്ലെന്നും ഇടക്കിടെ വൈറസ് തിരിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ 2022വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും വ്യക്തമാക്കി ശാസ്ത്രജ്ഞര്‍. ജേണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ രംഗത്തെ വിദഗ്ദര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊറോണക്കെതിരായ വാക്സിന്റെയും കൃത്യമായ ചികിത്സയുടെയും അഭാവമുണ്ടായാല്‍ 2025ല്‍ രോഗം തിരിച്ചുവരാമെന്ന പ്രവചനവുമുണ്ട്. വാകസിന്‍ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിത രീതിയില്‍ കുറച്ചു കാലത്തേയ്ക്ക് കൂടി തുടരുകമാത്രമാണ് ഏകപോം വഴിയെന്നും വിദഗ്ദര്‍ പറയുന്നു. ഒറ്റത്തവണത്തെ ലോക്ക്ഡൗണ്‍ കൊണ്ട് രോഗത്തെ തളയ്ക്കാനാവില്ലെന്നും രണ്ടാം വരവ് ഒരുപക്ഷെ ആദ്യത്തേതിനേക്കാള്‍ ശക്തിയിലായിരിക്കുമെന്നും ലേഖനം മുന്നറിയിപ്പു നല്‍കുന്നു.
Post Your Comments