Latest NewsNewsIndia

വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇതിനായി പ്രത്യേകം വിമാനം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് 19-നെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, വിദേശത്തുള്ള ഇന്ത്യക്കാര്‍ തത്ക്കാലം എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മടക്കിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. പുറം രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഏഴ് ഹര്‍ജികളും നാലാഴ്ചയ്ക്കകം പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button