കൂത്താട്ടുകുളം : വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യം വില്‍പന നടത്തിയെന്ന കേസില്‍ ബാര്‍മാനേജരും സഹായിയും അറസ്റ്റില്‍. ഗവ. യുപി സ്‌കൂളിനു സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് പാമ്പാക്കുടയിലെ ബാറിന്റെ മാനേജര്‍ പിറവം വാഴക്കാലായില്‍ ജയ്‌സണ്‍ (43), സഹായി വടകര കീരാന്തടത്തില്‍ ജോണിറ്റ് ജോസ് (29) എന്നിവരാണ് പിടിയിലായത്. 1500 രൂപയ്ക്ക് ബാറില്‍ വില്‍ക്കുന്ന മദ്യം 3500 രൂപ വിലയ്ക്കാണ് ഇവിടെ വിറ്റിരുന്നതെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. മദ്യം വാങ്ങാനെത്തിയവരുമായി വില സംബന്ധിച്ച് ഉണ്ടായ കശപിശയാണ് എക്‌സൈസിന് ഇത് സംബന്ധിച്ച് വിവരം ചോര്‍ന്നു കിട്ടാന്‍ ഇടയാക്കിയത്.
ഈസ്റ്ററും വിഷുവും പ്രമാണിച്ച് ജയ്‌സണ്‍ അനധികൃതമായി സൂക്ഷിച്ച മദ്യം കൂടിയ വിലയ്ക്ക് വില്‍ക്കുകയാണെന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. തുടര്‍ന്ന് 22 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 6.5 ലീറ്റര്‍ ബിയറും ഇവിടെ നിന്ന് കണ്ടെടുത്തു. 375, 500 മില്ലിലീറ്റര്‍ കുപ്പികളിലായിരുന്നു വിദേശമദ്യം. കാറിലും ബൈക്കിലുമായി വിവിധ അളവിലുള്ള 67 കുപ്പികളിലായുള്ള മദ്യമാണ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ളതാണോ മദ്യം എന്നു പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments