AlappuzhaNattuvarthaLatest NewsKeralaNews

46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ

പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ(37)യാണ് അറസ്റ്റ് ചെയ്തത്

ചേര്‍ത്തല: ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ(37)യാണ് അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

തൈക്കാട്ടുശ്ശേരി ചീരാത്ത് കാട് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‍ലെറ്റിന് അടുത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സജീഷ് പിടിയിലാവുന്നത്. ഇയാളുടെ സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലാണ് 46 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തിയത്.

Read Also : ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനം: ഹണി റോസ്

ഓണാഘോഷത്തിന്റെ ഭാഗമായി അനധികൃത മദ്യ വിൽപന തടയുന്നതിന് പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡുകൾ നടത്തിയത്.

പൊലീസ് ഇൻസ്പെക്ടർ അജയമോഹൻ, എസ് ഐ സെൽവരാജ്, എസ് ഐ സിബിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അരുൺകുമാർ, ജയേഷ്, ജോബി കുര്യാക്കോസ് എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നൽകിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button