Latest NewsKeralaNews

പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക; മോഹൻലാൽ ബ്രാന്‍ഡ് അംബാസിഡറായ ലേണിങ് ആപ്പിനെക്കുറിച്ച് വിമർശനവുമായി ഒരു കുറിപ്പ്

തിരുവനന്തപുരം: നടൻ മോഹൻലാൽ ബ്രാന്‍ഡ് അംബാസിഡറായ ബൈജൂസ്‌ ലേണിങ് ആപ്പിനെക്കുറിച്ച് വിമർശനവുമായി ഒരു കുറിപ്പ്. ‘പ്രമുഖനടന്‍ പരസ്യത്തില്‍ വിലസുന്നത് കണ്ട് ചതിയില്‍ പെടാതിരിക്കുക, ഞാന്‍ പെട്ട ചതിയില്‍ നിങ്ങള്‍ വീഴാതിരിക്കട്ടെ’ എന്ന വാക്കുകളോടൊപ്പം കെ എ മുഹയുദ്ദീന്‍ എന്ന പ്രവാസിയാണ് ഫേസ്ബുക്കിൽ ഇത്തരമൊരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആദ്യത്തെ കുറച്ചുകാലം ആപ്പ് നന്നായി പോയെന്നും പക്ഷേ ഓണ്‍ലൈന്‍ ടീച്ചര്‍ മാറിയതോടെ എല്ലാം തീര്‍ന്നെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം അറിയിക്കാനും ഇനി ഈ സേവനും വേണ്ട എന്ന് വെക്കാനുമായി നിരവധി തവണ ബൈജൂസ് ആപ്പ് അധികൃതരെ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ലെന്നും എന്നാൽ ബാങ്കിൽ നിന്നും പണം പോകുന്നുണ്ടായിരുന്നുവെന്നും മുഹയുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.

Read also: രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ശ്വാസകോശത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കും; ചിലരിൽ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രയോജനകരം; കോവിഡ് രോഗികളെ രക്ഷിക്കാനുള്ള വഴികളുമായി ആരോഗ്യപ്രവര്‍ത്തകര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

(പ്രമുഖനടൻ പരസ്യത്തിൽ വിലസുന്നത് കണ്ട് ചതിയിൽ പെടാതിരിക്കുക)

ഞാൻ പെട്ട ചതിയിൽ നിങ്ങൾ വീഴാതിരിക്കട്ടെ.

ഇത് എൻെറ അനുഭവമാണ് . ഇനി ആരും ഈ ചതിയിൽ പെടാതിരിക്കട്ടെ. അതിനായി ഈ കുറിപ്പ് അല്പം വലുതായാലും, എല്ലാവരും വായിക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.
ഇന്നലെ (12/04/2020) മനോരമ പത്രത്തിൽ വന്ന ഒരു ഫുൾ പേജ് പരസ്യമാണ് ഈ ഒരു കുറിപ്പിന് എന്നെ പ്രേരിപ്പിച്ചത് .
2018 മെയ് മാസത്തിലാണ് ഞാൻ ഹൗസ് ഡ്രൈവറായി കുവൈറ്റിലേക്ക് ജോലിയ്ക്ക് പോവുന്നത്. അപ്പോൾ എൻെറ കയ്യിലുള്ള ടച്ച് ഫോൺ ഞാൻ കൊണ്ടു പോന്നു. വീട്ടിൽ ഉണ്ടായിരുന്നത് ഒരു പഴയ നോക്കിയയുടെ കീപാഡ് ഫോണായിരുന്നു . ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ വീട്ടീൽ ഒരു ഫോൺ വാങ്ങി. വീട്ടുകാരുടെ അശ്രദ്ധ മൂലമോ മറ്റോ, 8-ാം ക്ലാസ്സിൽ പഠിക്കുന്ന എൻെറ മകൻ ആ ഫോണിൽ പഠനസഹായത്തിനായി “ബൈജൂസ് ” ആപ്പ് ഡൗൺലോട് ചെയ്തു . അത് ഒരു ട്രൈലർ വെർഷൻ ആയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും എന്നെ വിളിച്ച് പറഞ്ഞു ബൈജൂസിൽ നിന്നും വിളിച്ചിരുന്നു അവർ മകനെ ടെസ്റ്റ് ചെയ്യാൻ വരുമെന്നും, എൻെറ നന്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിക്കുമെന്നും പറഞ്ഞു. എനിക്കാണെങ്ങിൽ ഒന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചത് ആരാണ് ഈ ബൈജൂസ് അവർ എന്തിനാണ് 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ ടെസ്റ്റ് ചൊയ്യുന്നത് . ഭാര്യ പറഞ്ഞത് അവർ വിളിക്കും അപ്പോൾ എല്ലാം വിശദമായി പറയും. ഭർത്താവിനോട് ചോദിക്കാതെ പറ്റില്ലാന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു.
കൂറേ കഴിഞ്ഞ് എനിക്ക് ഒരു വാട്സാപ്പ് കോൾ വന്നു. ആദ്ധ്യം തന്നെ പറഞ്ഞു. ഞാൻ ഷെറിൻ ബൈജൂസിൽ നിന്നാണ് .
ഞാൻ – ഒകെ
ഷെറിൻ ബൈജൂസ് – നിങ്ങളുടെ കുട്ടിയെ ഒന്ന് ടെസ്റ്റ് ചെയ്യണം.
ഞാൻ- ആരാണ് , എന്താണ് ഈ ബൈജൂസ് ? എന്തിനാണ് എൻെറ കുട്ടിയെ നിങ്ങൾ ടെസ്റ്റ് ചെയ്യുന്നത് ?
ഷെറിൻ – ബൈജൂസ് ഒരു എജുകേഷൻ ട്യൂഷൻ ആപ്പ് കന്പനിയാണ് . നിങ്ങളുടെ കുട്ടി ട്രൈലർ വെർഷൻ ഉപയോഗിച്ചിരുന്നു. അതിൽ അവൻ നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചിട്ടുണ്ട് . അതാണ് ടെസ്റ്റ് ചെയ്യുന്നത് .
ഞാൻ- അങ്ങിനെ ഒരാപ്പിനെ പറ്റി എനിക്ക് അറിവില്ല. ഞാൻ വാങ്ങി കൊടുത്തിട്ടുമില്ല.
ഷെറിൻ – അത് നെറ്റിൽ നിന്നും ഇൻസ്റ്റാൾ ചെയ്തതാണ് .
ഞാൻ -ഈ ടെസ്റ്റ് ചെയ്യുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ? അതുകൊണ്ടുള്ള ഗുണം?
ഷെറിൻ- നിങ്ങൾ ടെസ്റ്റിൻെറ കാര്യം കുട്ടിയെ അറിയിക്കരുത് . അവൻ 80%മാർക്ക് വാങ്ങിയാൽ ഞങ്ങൾ സ്കോളർഷിപ്പ് കൊടുക്കും. അത് ടാലൻറ്റ് ആയിട്ടുള്ള കുട്ടികൾക്കെ കൊടുക്കുകയുള്ളൂ.
കുട്ടിയുടെ പഠനകാര്യമായതിനാൽ ഞാനും സമ്മതിച്ചു.
പിറ്റേദിവസം വൈകീട്ട് രണ്ട് പേർ( ഒന്ന് ഷെറിൻ ത്രിപ്പൂണിതുറ ഉള്ളയാളാണ് ) വീട്ടിൽ വന്ന് കുട്ടിയോട് കുറെ ചോദ്യങ്ങൾ ചോദിച്ചു. അത് കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞൂ . നിങ്ങളുടെ കുട്ടി നല്ല കഴിവുള്ള കുട്ടിയാണ് . അതുകൊണ്ട് സ്കോളഷിപ്പ് കിട്ടും . എങ്ങിനെ എന്ന ചോദ്യത്തിന് അവർ പറഞ്ഞത് “ബൈജൂസ് ആപ്പ് ഉപയോഗിക്കുക ഒരു വർഷത്തേക്ക് 33000രുപ വരും. നിങ്ങൾ സ്കോളർ ഷിപ്പ് കിട്ടിയത് കൊണ്ട് 3 വർഷത്തേക്ക് നാല് വിഷയങ്ങൾ (8,9,10 എന്നീ ക്ലാസ്സുകളിലെ ബയോളജീ, ഫിസിക്ക്സ് ,കെമെസ്ട്രി , മാക്സ്) 45,000/= രുപ വരുകയുള്ളു,” അത് വേണ്ട എന്ന എൻെറ മറുപടിക്ക് അവർ പറഞ്ഞത് . നിങ്ങൾ ഈ പൈസ ഒരു വർഷം കൊണ്ട് അടച്ചാൽ മതി , ഒരു ടാബ് തരും അപ്പോൾ 4500 രുപ കൊടുക്കണം ബാക്കി മാസം 3375/=രൂപ വെച്ച് അടച്ചാൽ മതി. എന്താ ഇതിൻെറ ഗുണം എന്ന എൻെറ ചോദ്യത്തിന് തന്ന മറുപടി . ടാബിൽ സിലബസ് ഉണ്ടാകും , കുട്ടിക്ക് രസകരമായി പഠിക്കാം, ഒരു ടീച്ചർ രാവിലെ 8 മണിമുതൽ രാത്രി 8 വരെ കുട്ടിയോടൊപ്പം ഒാൺ ലൈനിൽ ഉണ്ടാവും എന്ത് സംശയവും കുട്ടിക്ക് ചോദിക്കാം അപ്പോൾ തന്നെ ടീച്ചർ അത് തീർത്ത് കൊടുക്കും, പിന്നെ ഇത് ഉപയോഗിച്ചിട്ട് നിങ്ങൾക്ക് പറ്റുന്നില്ലെങ്ങിൽ 15 ദിവസിത്തിനകം ക്യാൻസൽ ചെയ്താൽ 100% റീഫണ്ട് നൽകും , അതിന് ശേഷമാണെങ്കിൽ അടച്ച ക്യാഷ് പോകും. ആലോജിച്ചിട്ട് പറയാം എന്ന എൻെറ മറുപടിക്ക് അവർ പറഞ്ഞത് , അത് പറ്റില്ല ഇപ്പോൾ തന്നെ പറയണം . കാരണം ഞങ്ങൾ അല്ല ഒാൺലൈനിൽ സാറൻ മാരുണ്ട് , അവർ നോക്കി കൊണ്ടിരിക്കുകയാണ് . നിങ്ങൾ മറ്റ് കുട്ടികളോട് ചോദിക്കിനാണെങ്കിൽ ചിലപ്പോർ അവർക്ക് ബുദ്ധിമുട്ടാണെങ്കിലും നിങ്ങളുടെ കുട്ടിക്ക് കഴിയും .അത് പോലെ തിരിച്ചും. മാത്രമല്ല ഇന്ന് തന്നെ പറഞ്ഞാലെ ഈ സ്കീമിൽ പൊടുത്താൻ പറ്റുകയുള്ളു . അല്ലെങ്ങിൽ സാധാ സ്കീം അതായത് ഒരുവർഷത്തേക്ക് 33000 രുപ. വീണ്ടും പറഞ്ഞു നിങ്ങൾക്ക് എപ്പോൾ വേണ്ടെങ്ങിലും ക്യാൻസൽ ചെയ്യാമല്ലൊ പിന്നെന്താ കുഴപ്പം . എന്തായാലും എൻെറ സമയക്കുറവുമൂലവും, മകൻെറ ആവശ്യാർത്ഥവും, അവരുടെ വാക്ക് കേട്ട് (കുട്ടിയുടെ പഠിപ്പിന് വേണ്ടിയാണ്ണെല്ലോ എന്ന ചിന്തയിൽ) അതിന് സമ്മതിച്ചു. വൈഫിൻെറ ബാങ്ക് ടീറ്റയിൽ കൊടുത്തപ്പോൾ അതിൽ മിനിമ്മം ബാലൻസെ ഉള്ളൂ അതുകൊണ്ട് പറ്റില്ലാനും വേറെ അകൗണ്ട് നന്പർ കൊടുക്കാനും ആവശ്യപ്പെട്ടു. ഞാൻ കുവൈറ്റിലായത് കൊണ്ട് എൻെറ നന്പറും പറ്റില്ലാന്ന് പറഞ്ഞപ്പോൾ എൻെറ സുഹ്യത്ത് പട്ടത്ത് ഹമീദ്ക്കയോട് കാര്യം അവതരിപ്പിച്ചു. അദ്ദോഹം ഒരു കുട്ടിയുടെ പഠനകാര്യമല്ലെ എന്ന് പറഞ്ഞ് അദ്ദേഹത്തിൻെറ അകൗണ്ട് നന്പർനൽകി. കാര്യങ്ങൾ ഒകെയായി .
ടാബ് വന്നു . (അകൗണ്ട് ശരിയാകാഞ്ഞത് കൊണ്ട്. ടാബിൻെറ 4500 രൂപ നൽകിയത് ഷെറിൻ ആണ്. അത് കൊറിയർ ബോയിയുടെ കയ്യിൽ കൊടുത്താൽ മതി എന്ന് പറഞ്ഞത് അനുസരിച്ച് നമ്മൾ കൊടുത്തു)ടാബ് ഒാൺ ചെയ്തപ്പോൾ ഒാൺ ആകുന്നില്ല. പിന്നെ വിളിച്ച് പറഞ്ഞ് ഒരാൾ വന്ന് കുറേ നേരും പണിത് നോക്കി . ശരിയായില്ല . തിരിച്ചു കോണ്ട് പോയി . ഒരാഴ്ച്ച കഴിഞ്ഞ് വേറെ ടാബ് വന്നു . കുട്ടി പഠനവും തുടങ്ങി . പറഞ്ഞ പോലെ ക്യത്യമായി കാര്യങ്ങൾ മുന്നോട്ട് പോവുന്നു. ഒരു പയ്യനാണ് വിളിച്ചാൽ ഫോൺ എടുക്കുന്നത് . എന്ത് ചോദിച്ചാലും ക്യത്യമായി മറുപടിയും കിട്ടുന്നുണ്ട് .അവർ തന്നെ ഇടക്ക് നമ്മളെ വിളിക്കുന്നുമുണ്ട് . നമുക്ക് സന്തോഷമായി. മക്കളുടെ ഭാവിക്ക് വേണ്ടിയാണെല്ലൊ നമ്മൾ കഷ്ഠപ്പെടുന്നത് .അങ്ങിനെ അവർ പറഞ്ഞ 15 ദിവസം കഴിഞ്ഞു . ടീച്ചർമാറി. ഒരു ലേഡി വന്നു, അവർ കുട്ടിയോട് സംസാരിക്കുന്നത് തന്നെ ഭയങ്കര സ്റ്റയിലിൽ ആണ് . മാത്രമല്ല എന്ത് ചോദിച്ചാലും കുട്ടിയോട് ദേഷ്യപ്പെട്ട് അത് നീ നെറ്റിൽ നോക്കി പഠിക്കാൻ പറയും. ഇതിനിടെ ആദ്ധ്യത്തെ മെമ്മറി കാർഡ് മാറി. മറ്റൊന്ന് വന്നു. അതിൽ ബുക്കിലുള്ള സിലബസ് ഒന്നും ഇല്ല. അത് കുട്ടി പറഞ്ഞപ്പോഴും നെറ്റിൽ നോക്കി പഠിക്കാൻ മറുപടി കിട്ടൂം. ഇത് കോട്ട് മോൻ ചോദിച്ചൂ. മാഡം, അങ്ങിനെ നെറ്റിൽ നോക്കി പഠിക്കാനാണെങ്കിൽ എൻെറ വാപ്പ 45000 രൂപ ചിലവാക്കേണ്ട ആവശ്യമുണ്ടോ? നീ വെറുതെ പ്രശ്നമുണ്ടാക്കല്ലെ എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. മോൻ ഷെറിനെ വിളിച്ച് പരാതി പറഞ്ഞപ്പോൾ അവർ അങ്ങിനെ പറയാൻ പാടില്ലാല്ലോ, സംശയങ്ങൾ അവർ തീർത്ത് തരണമല്ലോ? ഞാൻ കംബ്ലയിൻറ്റ് ചെയ്യാം എന്നും പറഞ്ഞു. പിന്നെ ഷെറിൻ വിളിച്ച് പറഞ്ഞു ഞാൻ കംബ്ലയിൻറ്റ് മെയിൽ ചെയ്തിട്ടുണ്ട് . അവർ വിളിക്കും നിങ്ങൾ ഒട്ടും വിട്ട് കോടുക്കാതെ ശക്തമായി തന്നെ സംസാരിക്കുക എന്നും പറഞ്ഞു. അവർ വിളിച്ചില്ല . ഞാൻ ഹമീദിക്കാനോട് പറഞ്ഞ് വിളിപ്പിച്ചു . മറ്റോരു ലേഡി ഫോൺ എടുത്തു. ഹമീദ്ക്ക കാര്യങ്ങൾ അവതരിപ്പിച്ചു. വളരെ മാന്യമായി അവരും സംസാരിച്ചു. മെമ്മറികാർഡിൻെറ കാര്യം പറഞ്ഞപ്പോൾ ടാബ് ഒാണാക്കാനും എന്നിട്ട് അവർ പറയുന്നത് പോലെ ചെയ്യാനും പറഞ്ഞു. ശരിയായില്ല . മെമ്മറി മാറിപോയി മാറ്റിത്തരാം എന്ന മറുപടി കിട്ടി. ടീച്ചറുടെ കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോൾ രെജിസ്റ്റർ ചെയ്യാം നാളെ വൈകീട്ട് ടീച്ചർ വിളിക്കും എന്നായിരുന്നു മറുപടി. അപ്പോൾ കുട്ടി പഠിച്ച് കൊണ്ടിരിക്കുന്പോൾ സംശയം വന്നാൽ നെറ്റിൽ നോക്കി പഠിക്കാൻ പറഞ്ഞാൽ ശരിയാകില്ലെല്ലോ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് നിങ്ങൾ രെജിസ്റ്റർ ചെയ്യുക 3 ദിവസത്തിനുള്ളിൽ നിങ്ങളെ വിളിക്കും എന്നാണ് . ഇങ്ങനെ അല്ലാല്ലോ ആദ്ദ്യം പറഞ്ഞത് . മാത്രമല്ല ഒരു പോഷൻ പഠിച്ച് കൊണ്ടിരിക്കുന്പോൾ കുട്ടിക്ക് വരുന്ന സംശയം തീർക്കാൻ മൂന്ന് ദിവസം കാത്തിരിക്കുക ഇത് എവിടെത്തെ രീതിയാണ് ?അപ്പോൾ ബാക്കി പഠിക്കുന്നത് എങ്ങിനെ ? എന്ന ചോദ്യത്തിനും നെറ്റ് നോക്കി പഠിക്കാൻ മറുപടി വന്നു. ഇങ്ങിനെയാണെങ്ങിൽ ഞങ്ങൽക്ക് താല്പര്യമില്ല ക്യാൻസൽ ചെയ്യുക എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ലാന്ന് മറുപടി. എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഞാൻ അന്വോഷിക്കട്ടെ എനിക്ക് അറിയില്ല എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. മാസങ്ങൾ കടന്ന് പോയി. മെമ്മറികാർഡ് വന്നു. ഒരു പയ്യൻ ഫോൺ ചെയ്തു . ഞാനാണ് ഇനി മകൻെറ സാറ് എന്നും, കുറച്ചായി ടാബ് ഉപയോഗിക്കാത്തത് എന്താണെന്നും ചോദിച്ചപ്പോൾ കാര്യങ്ങൾ വിശദമാക്കി.മെമ്മറി ഇപ്പോഴാണ് കിട്ടിയത് എന്നും പറഞ്ഞൂ. കുറച്ച് ദിവസം നല്ലപോലെ കാര്യങ്ങൾ നീങ്ങി. പിന്നെ പിന്നെ വിളിച്ചാൽ ആരും ഫോൺ എടുക്കുന്നില്ല. ഇങ്ങോട്ട് ഒട്ട് വിളിക്കുന്നുമില്ല. അങ്ങിനെ ആഴ്ചകൾക്ക് ശേഷം വിളിച്ചപ്പോൾ കിട്ടി. നമ്മൾ അവരുടെ സർവീസിൽ ത്യപ്തരല്ല അത് ഒഴിവാക്കി തരാൻ ആവശ്യപ്പെട്ടൂ.പഴയ മറുപടി എനിക്ക് അറിയില്ല ഞാൻ അന്വോഷിച്ചിട്ട് പറയാം. ഇതിനിടെ മകൻെറ ക്യസ്തുമസ് പരിക്ഷ കഴിഞ്ഞൂ. ഒാണ പരീക്ഷക്കും അതിന് മുന്പും (അന്ന് ബൈജൂസ് ഒന്നും ഇല്ല) തനിയെ പഠിച്ച് എല്ലാ വിഷയത്തിനും തെറ്റില്ലാത്ത മാർക്കോടെ പാസായിരുന്ന കുട്ടി 4,5,7,9 മാർക്കുകളിലേക്ക് ചുരുങ്ങി. ടീർച്ചർമാർ വരെ എന്നെ ഫോണിൽ വിളിച്ച് വഴക്ക് പറയാൻ തുടങ്ങി. ബൈജൂസിൽ വിളിച്ച് ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടു, മോനോട് ടാബ് ഇനി ഒാണാക്കരുത് എന്നും ഞാൻ ആവശ്യപ്പെട്ടു. ജനുവരി വരെ 5 മാസം ഒരു മുടക്കവും കൂടാതെ 3375രുപ വെച്ച് ഞാൻ അടച്ചു. അവർ പറഞ്ഞത് ക്യാൻസൽ ചെയ്യാൻ പറ്റില്ല നിങ്ങളോട് അങ്ങിനെ പറഞ്ഞതിന് എന്താണ് തെളിവ് എന്നും നിങ്ങൾ ചെയ്യാൻ പറ്റുന്നത് പോലെ ചെയ്യ്തു കൊള്ളുക എന്ന മോശമായ രീതിയിലാണ് അവർ പ്രതികരിച്ചത് . പിന്നീട് ബൈജൂസോ ഷെറിനോ ഫോൺ എടുത്തിട്ടില്ല. ഒന്നര മാസം തുടർച്ചയായി ശ്രമിച്ചിട്ടും
ആരും ഫോൺ എടുത്തിട്ടില്ല, ഞാൻ പറഞ്ഞത് അനുസരിച്ച് ഹമീദ്ക്ക ബാങ്കിൽ പോയി മാനേജറോട് സംസാരിച്ച് ഒരു റികോസ്റ്റ് എഴുതി കൊടുത്തു. ഫെബ്രുവരി 9-ാം തിയ്യതി അവർക്ക് പൈസ കട്ട് ചെയ്യാൻ കഴിഞ്ഞില്ല. നമ്മൾ ക്യാൻസൽ ചെയ്യാൻ പറഞ്ഞ് ബൈജൂസിന് മെയിലും അയച്ചിട്ടുണ്ട് . അപ്പോൾ മുതൽ ദിവസം 6,7 തവണ കാഷ് അടച്ചില്ലാന്ന് പറഞ്ഞ് വിളിക്കുന്നു. ഇപ്പോൾ അവരുടെ ഫോൺ വർക്ക് ചെയ്യുന്നുണ്ട് .നമ്മൾ ഒരു ഒന്നര മാസം വിളിച്ചപ്പോഴൊന്നും ആരും ഫോൺ എടുക്കില്ലായിരുന്നു. അതിന് മറുപടിയും പറഞ്ഞ് കൊണ്ടിരിക്കുന്നു, ഞങ്ങൾ നിങ്ങളുടെ സർവീസിൽ ത്യപ്തരല്ല, എല്ലാ കാര്യങ്ങളും ഒാരോ പ്രാവശ്യം വിളിക്കുന്നവരോടും വിശദീകരിക്കും. അവർ പറയുന്നത് അത് ഞങ്ങൾക്ക് അറിയില്ല ഞങ്ങൾക്ക് പൈസ കിട്ടിയാൽ മതി എന്നാണ് . ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ പൈസ അടക്കില്ല. ഇപ്പോൾ ബൈജൂസും ഇല്ല ഒന്നും ഇല്ല മാർച്ചിൽ എഴുതിയ പരീക്ഷകൾക്ക് തരക്കേടില്ലാത്ത മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് ടീച്ചറും അറിയിച്ചു.
അന്വോഷിച്ചപ്പോൾ ഇത് എടുത്ത 4,5 കുട്ടികളെ കിട്ടി അവരുടെ അവസ്ഥ ഇതു തന്നെ അവർ ഉപയോഗിക്കുന്നില്ല പൈസ അടച്ചു കൊണ്ടിരിക്കുന്നു, ഒരുപാട് ഇനിയും എഴുതാനുണ്ട് .
കുറിപ്പ് വലുതായതുകൊണ്ട് തത്കാലം നിർത്തുന്നു.
K A Mohiyadeen Ka

shortlink

Related Articles

Post Your Comments

Related Articles


Back to top button