അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡാവാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം ഇന്നലെ രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ആഭ്യന്തര സഹമന്ത്രി, മാധ്യമപ്രവർത്തകർ എന്നിവരേയും ഇമ്രാൻ ഖേഡവാല കണ്ടിരുന്നു.
കോവിഡ് തീവ്ര ബാധിത പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികളിൽ എംഎൽഎ പങ്കെടുത്തിരുന്നു. ഇന്നലെ വൈകീട്ടാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി.
ദേശീയ ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.
Post Your Comments