ലോക്ക് ഡൗണിനിടെ ക്യാഷ്ബാക്ക് ഓഫർ അവതരിപ്പിച്ച് വോഡഫോണ്‍. മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ക്യാഷ്ബാക്ക് ലഭിക്കുന്ന രീതിയിലാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ന്റര്‍നെറ്റ് ഇല്ലാത്ത നിരവധി പേര്‍ റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വോഡാഫോണ്‍- ഐഡിയ ഇത് നടപ്പിലാക്കുന്നത്. ഒരു ഉപഭോക്താവ് മറ്റൊരു വോഡഫോണ്‍ ഉപഭോക്താവിനായി ഒരു ഓണ്‍ലൈന്‍ റീചാര്‍ജ് നടത്തുമ്പോൾ 6 ശതമാനം തുകയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.
ഓണ്‍ലൈനില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തവർക്ക്, ഈ ഓഫർ ലഭിക്കും, ഇതിനായി മൈവോഡഫോണ്‍ ആപ്പ് അല്ലെങ്കില്‍ മൈഐഡിയ ആപ്പ് വഴി നമ്പറുകള്‍ റീചാര്‍ജ് ചെയ്യണമെന്നു മാത്രം. 2020 ഏപ്രില്‍ 30 വരെ ഈ ഓഫർ ലഭിക്കും. ഒരു ടെലികോം കമ്പനി എന്ന നിലയില്‍, ലോക്ക്ഡൗണ്‍ പോലെയുള്ള അവസ്ഥകളില്‍ ഉപഭോക്താക്കളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റിഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഓഫർ അവതരിപ്പിച്ചെന്നാണ് കമ്പനി പറയുന്നത്.
Post Your Comments