ബീജിംഗ്: ചൈനയിലെ അതിര്‍ത്തി പ്രവിശ്യയായ ഹെയ്‌ലോംഗ് ജിയാംഗില്‍ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഗ്ലോബല്‍ ടൈംസ് എന്ന പ്രമുഖ ചൈനീസ് ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടുത്തെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ച് 257 ആയിരിക്കുകയാണ്. കോവിഡ് രോഗം ആദ്യം പടര്‍ന്നു പിടിച്ച വുഹാന്‍ നഗരത്തിലേതിനേക്കാള്‍ അധികമാണ് ഇവിടുത്തെ രോഗബാധിതരുടെ നിരക്ക്.
ചൈനയില്‍ ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 108 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. റഷ്യയോട് ചേര്‍ന്ന് കിടക്കുന്ന ഹെയ്‌ലോങ്‌ജിയാങ്ങില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 49 കേസുകളാണ്. ഇവര്‍ എല്ലാവരും തന്നെ റഷ്യയില്‍ നിന്ന് കരമാര്‍ഗം ചൈനയിലേക്ക് തിരികെ വന്ന, ചൈനീസ് പൗരന്മാര്‍ ആണ്. ഇതോടെ ഹെയ്‌ലോങ്‌ജിയാങ്ങില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
Post Your Comments