മുംബൈ: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയിൽ പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും താമസസ്ഥലത്ത് നിന്ന് ഉടമകള്‍ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം ലഭിക്കുന്നില്ലെന്നും ഇവർ പറഞ്ഞതായാണ് റിപ്പോർട്ട്. ഇവരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ച്ച് നടത്തി. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പ്രഖ്യാപനം നടത്തിയിരുന്നു. ഇത് അറിയാതെയാണ് ഇവർ പ്രതിഷേധിച്ചതെന്നാണ് സൂചന.
Post Your Comments